Sunday, April 26, 2009
EZHUTHUPURA- MINIKKATHAKAL
ജാരവിചാരം
അത്തിമരക്കൊമ്പിലിരുന്നു ആണ്‍പക്ഷി ചൊല്ലി."എങ്കിലും നീ അരുതാത്തത് ചെയ്തല്ലോ".
പെണ്‍പക്ഷിയുടെ ഈറന്‍ കണ്ണുകളില്‍ സങ്കടം മുനിഞ്ഞു. അവള്‍ കേണു."എന്നെ വിശ്വസിക്കു.ഞാന്‍ തെറ്റ് ചെയ്തിട്ടില്ല."
ആണ്‍പക്ഷി തന്‍റെ ചിറകുകള്‍ കുടഞ്ഞു ദേഷ്യത്തോടെ.അവളുടെ ഇളം മേനി കൊത്തിനുറുക്കി വലിച്ചെറിഞ്ഞു.
പെണ്‍പക്ഷിയുടെ ജഡം വന്നു വീണത് അത്തിമരച്ചുവട്ടില്‍ മ്ലാനവദനായിരുന്ന ചെറുപ്പക്കാരന്റെ ഉച്ചിയിലേക്കയിരുന്നു.
അയാള്‍ തയ്യാറാക്കുന്ന "കന്യകാത്വം നഷ്ടപ്പെടുന്ന സ്ത്രീത്വം" എന്ന ഫീച്ചറിന്റെ പുരോഗതി വിലയിരുത്തുകയായിരുന്നു അപ്പോള്‍ അയാള്‍.
വേശ്യ
“നീ എനെറെ കൂടെ വരുന്നോ”? . അയാള്‍ ചോദിച്ചു.
എന്ത് വില തരും. അവള്‍ പേശി.
എന്ത് വേണമെന്ന് അയാള്‍
അവര്‍ അന്യോന്യം നോക്കി.
അവളുടെ കണ്ണുകളില്‍ പെയ്തിറങ്ങുന്ന മഴ.
അയാള്‍ അവളുടെ കൈ പിടിച്ച് പുഴയിലേക്ക്
പുഴ അവളുടെ മേല്‍ ജലം വാരിയൊഴിച്ചു.
ജലം അഴുക്കുകളെ ശുദ്ധീകരിക്കുന്ന പൂജ
അയാള്‍ അവളുടെ തോളില്‍ കയ്യിട്ട് വിനയാന്വിതിനായി ക്ഷേത്ര പടവുകള്‍ കയറി.
മന്ദിരത്തിന്റെ നടയിലുരുത്തി ആദരവോടെ
“വേശ്യകളെ നിങ്ങള്‍ക്കൊരമ്പലം” അയാള്‍ കൈ കൂപ്പി.പൂക്കള്‍ വിതറി.
പിന്തിരിഞ്ഞു നോക്കുമ്പോള്‍ ജനം കൈ കൂപ്പി പിന്നില്‍.സാര്‍ഥകമായ മന്ദഹാസത്തോടെ വീണ്ടും അയാള്‍ തെരുവിലിറങ്ങി
Subscribe to:
Post Comments (Atom)
No comments:
Post a Comment